വെള്ളിയാഴ്ച രാത്രി 10 മണിക്ക് അവൻ നല്ല ആക്ടീവ് ആയി ഒരേ സംസാരം. എനിക്ക് എങ്ങനെയെങ്കിലും ഉറങ്ങിയാൽ കൊള്ളാം എന്നുണ്ട്.
ഞാൻ: കുഞ്ചൂ, വീക്കെൻഡ് ഹോം വർക്ക് ഇപ്പൊ ചെയ്യുന്നുണ്ടോ?
അവൻ: ഏയ് ഇല്ല. അങ്ങനെ എങ്ങാനും ചെയ്താൽ ഗിന്നസ് ബുക്കിൽ എന്റെ പേരു വരും.
ഞാൻ: ഏ? എന്തിന്?
അവൻ: ഏറ്റവും കൂടുതൽ പഠിക്കുന്ന ഫസ്റ്റ് സ്റ്റാൻഡേർഡിലെ കുട്ടി, എന്നും പറഞ്ഞ്.
ഞാൻ: :O
എക്സ്ക്യൂസുകളുടെ പല അവസ്ഥാന്തരങ്ങൾ കേട്ടിട്ടുണ്ട്. ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യാ!
=======================================
അവൻ: അമ്മേ, അമ്മ നെതർലാൻഡ്സിൽ പോവുമ്പോ ഞാനും വന്നോട്ടേ?
ഞാൻ: ഏയ്, അതിപ്പൊ പറ്റില്ല. കുഞ്ചു വലിയ കുട്ടനായി മിടുക്കനായി ജോലിയൊക്കെ കിട്ടീട്ട് പൊയ്ക്കോളൂ. അപ്പൊ അമ്മേം അച്ഛനും വരാം.
അവൻ: അമ്മ എന്നെ ഇപ്പൊ കൊണ്ടു പോയാലേ ഞാൻ അന്നു നിങ്ങളെ കൊണ്ടു പോവുള്ളൂ!
What goes around comes around, എന്നല്ലേ!
Comments
Post a Comment