വെക്കേഷന് പാപ്പനംകോട്ടെ വീട്ടിൽ വന്നു കയറിയതും ദാ കിടക്കുന്നു ഹാളിൽ പുതിയ ഗൃഹലക്ഷ്മി. എടുത്തു കൊണ്ടുവന്ന പെട്ടിയൊക്കെ അവിടെയിട്ട് സോഫയിലിരുന്ന് അതു വായിച്ചുതുടങ്ങി. ഇത് കണ്ടുകൊണ്ട് വന്ന അമ്മ, "പഠിച്ച് ജോലിയായി, കല്യാണം കഴിച്ച് ഒരു കൊച്ചുമായി. പൈങ്കിളി സ്വഭാവത്തിന് മാത്രം യാതൊരു മാറ്റവുമില്ല". പിൻതിരിപ്പൻ ഡയലോഗ് ഒന്നും മൈന്റ് ചെയ്യാതെ ഞാൻ (പൈങ്കിളി) വായന തുടർന്നു.
Comments
Post a Comment