പരമസത്യം

കുഞ്ചൂം ഞാനും കൂടി ഇന്ന് രാത്രി car bedൽ കിടക്കുകയായിരുന്നു. Car bed അമ്മേടേം അച്ഛന്റേം മുറിയിലാണ്. അവൻ അതിൽ കിടന്നുറങ്ങണം എന്നാണ് rule.

പക്ഷെ ഞാനെണീറ്റ് ഞങ്ങൾടെ മുറിയിലേക്ക് പോയാൽ അവൻ ആ നിമിഷം എണീറ്റ് അവന്റെ ഇറ്റീടേം ഇറ്റഹന്റേം കൂടെ കിടക്കുംന്ന് എനിക്കറിയാം. അതു കൊണ്ട് ഞാനവനോട് പറഞ്ഞു, ''കുഞ്ചു, അമ്മ പോയാലും car bedൽ കിടക്കണം ട്ടോ."

"ഇല്ല അമ്മേ എനിക്ക് ഒറ്റക്ക് car bedൽ കിടക്കാൻ ഇഷ്ടല്ല." അവൻ ഉള്ള കാര്യം തുറന്നു പറഞ്ഞു.

"കുഞ്ചു നല്ല മിടുക്കൻ കുട്ടനല്ലേ നല്ല strong and brave അല്ലേ" എന്റെ വക കുറച്ച് സോപ്പ്.

"അമ്മേ, ഈ വീട്ടിൽ ബാക്കി എല്ലാർടേം കൂടെ ആരെങ്കിലും ഒക്കെ കിടക്കുന്നുണ്ട്. പിന്നെ ഞാൻ മാത്രം എന്തിനാ ഒറ്റക്ക് കിടക്കുന്നേ?"

ഞാൻ പ്ലിംഗ്!! ആ പറഞ്ഞത് പോയിന്റ്. "ശരി കുഞ്ചൂ. ഇറ്റീടെ bedൽ കേറി കിടന്നോളൂ"

ഈ കഥ കേട്ട സൂരജ് പറഞ്ഞു, ''നമുക്കിവനെയങ്ങ് കല്യാണം കഴിപ്പിച്ചാലോ?"

Comments

Post a Comment