രേവൂന്റെ convocation ദിവസം. ചീഫ് ഗസ്റ്റ് കത്തിയോട് കത്തി. ഞാൻ നോക്കുമ്പോ കുഞ്ചു നല്ല ശ്രദ്ധയോടെ സ്റ്റേജും നോക്കിക്കോണ്ട് ഇരിക്കുന്നു. ഞാൻ പതുക്കെ അവന്റെ ചെവിയിൽ പറഞ്ഞു, "കുഞ്ചൂ, എന്ത് ചെയ്യുവാ?"
അവൻ അതു പോലെ തിരിച്ച് എന്റെ ചെവിയിൽ പറഞ്ഞു, "അമ്മേ, എന്നെ ഡിസ്റ്റേർബ് ചെയ്യല്ലേ.. ഞാൻ രണ്ട് കാര്യങ്ങൾ ഒരുമിച്ചു ആലോചിക്കുവാ.. "
അമ്മ കുറേ നാളത്തേക്ക് സന്തോഷം കാരണം പറന്നു നടന്നു !
========================================================================
അമ്മയും അച്ഛനും ഇവിടെയുണ്ടായിരുന്ന ഒരു ദിവസം ഞങ്ങൾ സുജീഷിന്റെ കുഞ്ഞുവാവയെ കാണാൻ പോയി. കുഞ്ഞുവാവയെ ഒക്കെ കണ്ട് അവൻ ത്രില്ലടിച്ചു രസിക്കുമ്പോൾ സുജീഷിന്റെ ഭാര്യ റേച്ചൽ അവനോടു പറഞ്ഞു, "മോനോർമയുണ്ടോ? ഞാൻ മോന്റെ വീട്ടിൽ വന്നിട്ടുണ്ട്.."
അടുത്ത നിമിഷം അവൻ ചോദിച്ചു, "യെപ്പാ...??", തനി തിരോന്തരം സ്ലാങ്ങിൽ.
ഞാൻ അമ്മയെ നോക്കുന്നു, അമ്മ എന്നെ നോക്കുന്നു. സൂരജ് കണ്ണ് തള്ളി ഞങ്ങളെ രണ്ടു പേരേം മാറി മാറി നോക്കുന്നു. ഞങ്ങൾ എന്നും ഇങ്ങനെയാ സംസാരിക്കുന്നെ എന്ന മട്ടിൽ അവൻ നിൽക്കുന്നു.
തിരിച്ചു വരുമ്പോ സൂരജ് എനിക്കിട്ടു കൊട്ടി "പഠിപ്പിച്ചു കൊട് പഠിപ്പിച്ചു കൊട്.."
അല്ല, യെപ്പായ്ക്ക് എന്താണൊരു കുറ്റം? ഹല്ലാ പിന്നെ!

ഞങ്ങളുടെ വീട്ടിൽ നിന്നും എയർപോർട്ടിലേക്ക് പോകാൻ അമ്മ റെഡി ആവുകയായിരുന്നു. അമ്മ തലമുടി ചീകുന്നതും കണ്ണെഴുതുന്നതുമൊക്കെ നോക്കിക്കോണ്ട് കുഞ്ചു കട്ടിലിൽ ഇരിക്കുകയായിരുന്നു. അമ്മ റെഡി ആയിക്കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു, "സാച്ചി ഇറ്റി ഒരു ബ്യൂട്ടിഫുൾ ഗേൾ ആണ് ട്ടോ ..!"
അമ്മ കുറേ നാളത്തേക്ക് സന്തോഷം കാരണം പറന്നു നടന്നു !
========================================================================
അമ്മയും അച്ഛനും ഇവിടെയുണ്ടായിരുന്ന ഒരു ദിവസം ഞങ്ങൾ സുജീഷിന്റെ കുഞ്ഞുവാവയെ കാണാൻ പോയി. കുഞ്ഞുവാവയെ ഒക്കെ കണ്ട് അവൻ ത്രില്ലടിച്ചു രസിക്കുമ്പോൾ സുജീഷിന്റെ ഭാര്യ റേച്ചൽ അവനോടു പറഞ്ഞു, "മോനോർമയുണ്ടോ? ഞാൻ മോന്റെ വീട്ടിൽ വന്നിട്ടുണ്ട്.."
അടുത്ത നിമിഷം അവൻ ചോദിച്ചു, "യെപ്പാ...??", തനി തിരോന്തരം സ്ലാങ്ങിൽ.
ഞാൻ അമ്മയെ നോക്കുന്നു, അമ്മ എന്നെ നോക്കുന്നു. സൂരജ് കണ്ണ് തള്ളി ഞങ്ങളെ രണ്ടു പേരേം മാറി മാറി നോക്കുന്നു. ഞങ്ങൾ എന്നും ഇങ്ങനെയാ സംസാരിക്കുന്നെ എന്ന മട്ടിൽ അവൻ നിൽക്കുന്നു.
തിരിച്ചു വരുമ്പോ സൂരജ് എനിക്കിട്ടു കൊട്ടി "പഠിപ്പിച്ചു കൊട് പഠിപ്പിച്ചു കൊട്.."
അല്ല, യെപ്പായ്ക്ക് എന്താണൊരു കുറ്റം? ഹല്ലാ പിന്നെ!
========================================================================
Comments
Post a Comment