First Day of Junior KG

ഓഫീസ് വിട്ട് വന്ന ശേഷം ഫസ്റ്റ് ഡേ സ്കൂളിന്റെ വിശേഷങ്ങൾ ചോദിക്കുകയായിരുന്നു.

അമ്മേ, പുതിയ ക്ലാസ് സെക്കൻഡ് ഫ്ലോറിലാ

അമ്മ സ്കൂൾ ഗേറ്റിന്റെ അടുത്തല്ലേ കുഞ്ചൂനെ വിട്ടത്. പിന്നെ പഴേ ക്ലാസ് ഗ്രൗണ്ട് ഫ്ലോറിലായിരുന്നില്ലേ. അപ്പൊ കുഞ്ചൂനെങ്ങനെ മനസ്സിലായി സെക്കൻഡ് ഫ്ലോറിൽ പോണംന്ന്?

ഗ്രൗണ്ട് ഫ്ലോറിൽ നഴ്സറിയാ അമ്മേ. അതു കൊണ്ട് ഞാൻ സ്റ്റെപ്സ് കേറി ഫസ്റ്റ് ഫ്ലോറിൽ എത്തി. അവിടെ ഒരു ടീച്ചറിനോട് എക്സ്ക്യൂസ് മീ ന്ന് പറഞ്ഞു. പക്ഷേ ആ ടീച്ചറ് കേട്ടില്ല... അപ്പോ ഞാൻ വേറൊരു ടീച്ചറിനോട് എക്സ്ക്യൂസ് മീ, ജൂനിയർ കെ ജി ഹമ്മിംഗ് ബേഡ് എന്ന് പറഞ്ഞു. അതല്ലേ എന്റെ ക്ലാസ്സിന്റെ പേര്. അപ്പോ ആ ടീച്ചറ് അപ്പ് എന്ന് പറഞ്ഞു. ഞാൻ വീണ്ടും സ്റ്റെപ്സ് കേറി സെക്കൻഡ് ഫ്ലോറിലെത്തി. അവിടെ ഒരു ടീച്ചറ് വന്ന് എന്നെ ക്ലാസ്സിൽ കൊണ്ട് ഇരുത്തി.

wow കുഞ്ചൂ.. നല്ല സ്മാർട് ആണല്ലോ!

അമ്മേ ക്ലാസ്സിൽ കുഞ്ഞി chairസും deskസും ഉണ്ട്. ടീച്ചറെന്നെ ലാസ്റ്റ് റോയിലെ chairൽ കൊണ്ടിരുത്തി.

ബെസ്റ്റ്!!

ടൂ ടീച്ചേഴ്‌സ് ഉണ്ട്. അതിലൊരു ടീച്ചറേ മലയാളം ടീച്ചറാ

ഏ? മലയാളം ടീച്ചറോ?

ആ.. എന്നോട് നാടെവിടെയാ എന്ന് ചോദിച്ചു

ഓ... മലയാളി ടീച്ചർ .. കുഞ്ചു എന്തു പറഞ്ഞു?

കേരളാ എന്നു പറഞ്ഞു.

Ha ha OK.. :)


Comments