Thesaurus

അവനും ഞാനും റോഡിൽ കൂടി നിർത്താതെ വർത്തമാനം പറഞ്ഞോണ്ട് നടക്കുമ്പോൾ പെട്ടെന്ന്, "അമ്മേ ദേ ഒരു വാഴപ്പഴത്തോട്‌ കിടക്കുന്നു .."

"യെന്ത്‌ ??! "

ഇതൊന്നും അറിയില്ലേ എന്ന മട്ടിൽ എന്നെ നോക്കിയിട്ട്, റോഡ്‌ സൈഡിലേക്ക് കൈ ചൂണ്ടി വീണ്ടും, "വാഴപ്പഴത്തോട്‌... !"

മോഹൻലാലിന്  എവ്വാളുതെ അക്കരേലു എന്ന് കേട്ടപ്പോ ഉണ്ടായ വികാരം എനിക്കപ്പൊ ശരിക്കു പിടികിട്ടി. മനസ്സിൽ പറഞ്ഞു "പഴത്തൊലി. അതിനാണ് ..!!"

ഇതൊക്കെ എവിടുന്നു പഠിക്കുന്നോ എന്തൊ !

Comments