Life's like a balloon

കഴിഞ്ഞാഴ്ച വാങ്ങിയ ഒരു പച്ച ബലൂൺ വച്ച് കുഞ്ചു ഒരുപാട് കളിച്ചു. പത്ത് രൂപ ശരിക്ക് മുതലായി!
ഇന്നലെ ഒരു സംശയം കൂടി ചോദിച്ചപ്പൊ എല്ലാം തികഞ്ഞു.

എങ്ങനെയാമ്മേ ഈ ബലൂൺ ചെറുതായേ?

കുഞ്ചൂ, ഇത് നമ്മൾ കഴിഞ്ഞാഴ്ച വാങ്ങീതല്ലേ.. അത് പഴേതായി, അതിന്റെ കാറ്റ് പോയി.

അമ്മേ, നമ്മളൊക്കെ പഴേതാവുമ്പൊ നമ്മടേം കാറ്റ് പോവ്വ്വോ?

Comments