അമ്പോറ്റി കണ്ണന്‍ വരുമ്പോള്‍

അമ്മേ.. നാളെ നമ്മുടെ വീട്ടില്‍ അമ്പോറ്റി കണ്ണന്‍ വരും അമ്മേ.. എന്നിട്ട് കോളിങ് ബെല്‍ അടിക്കും, അപ്പൊ ഞാന്‍ പോയി ഡോര്‍ തുറന്നു കൊടുക്കും.  അമ്പോറ്റി കണ്ണന്‍ അകത്തു കേറി ചെരുപ്പ് ഊരി കബോര്‍ഡിന്റെ അകത്തു വെക്കും. എന്നിട്ട് ഞങ്ങള്‍ ടോയ്സ് ഒക്കെ വെച്ച് കളിക്കും. അമ്പോറ്റി കണ്ണന്‍ സൈക്കിളില്‍ ഇരുന്നിട്ട് കാല്‍ പെഡലില്‍ വെക്കും, കൈ ഹാന്‍ഡിലില്‍ വെക്കും, പക്ഷെ അമ്പോറ്റി കണ്ണന് സൈക്കിള്‍ ചവിട്ടാനൊന്നും അറിയില്ല.. അപ്പൊ ഞാന്‍ പുഷ് ചെയ്ത് കൊടുക്കും. എന്നിട്ട് അമ്പോറ്റി കണ്ണന് വെശക്കുമ്പൊ ഞാന്‍ കൊറേ വെണ്ണ കൊടുക്കും. അപ്പൊ ഹോളില് കാളിയന്‍ പാമ്പ് വരും .. ഞാന്‍ പേടിച്ച് നമ്മടെ റൂമില്‍ വരും. അമ്പോറ്റി കണ്ണന്‍ കാളിയന്‍റെ തലേക്കേറി തത്തിത്തിന്നം കളിക്കും. എന്നിട്ട് നമ്മളെ ഒക്കെ രക്ഷിക്കും, അമ്മേ..

Pranav told me this beautiful story yesterday!

Comments